വ്യാജ പ്രചരണം പൊളിഞ്ഞു; ഭഗവൽസിങ്‌ എന്ന പേരിൽ പ്രചരിപ്പിച്ചത് സിപിഐ എം ലോക്കൽ കമ്മറ്റി അം​ഗത്തിന്റെ ചിത്രം

കൊച്ചി> സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി ഭ​ഗവൽസിങ് കോടിയേരി അനുസ്മരണത്തിൽ പങ്കെടുത്തെന്ന വ്യാജ പ്രചരണവും പൊളിഞ്ഞു. സിപിഐ എം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗവുമായ പി കെ പ്രസന്നന്റെ ചിത്രമാണ് ഭ​ഗവൽസിങ് എന്ന പേരിൽ രാഷ്ട്രീയ എതിരാളികൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഇലന്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതിൽ കോടിയേരി അനുസ്മരണത്തിന്റെ ചിത്രമാണ് ഭ​ഗവൽസിങ് എന്ന പേരിൽ വ്യാപകമായി പ്രചരിപ്പിച്ചത്. വ്യാജ പ്രചരണത്തിനെതിരെ പി കെ പ്രസന്നന്റെ മകൻ ഗോകുൽ പ്രസന്നൻ രം​ഗത്തെത്തി. തന്റെ പിതാവിന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോകുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 35 വർഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സൽപേര് തകർക്കാൻ ശ്രമിച്ചതിനും സ്വൈര്യജീവിതം നശിപ്പിക്കാൻ ശ്രമിച്ചതിനും മാനനഷ്ട കേസ് നൽകുമെന്നും ഗോകുൽ വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/R19P83J

Comments

Archive

Contact Form

Send