ഇന്നലെ ചെയ്ത വീര പ്രവൃത്തികൾ ഇന്നിതാ വീരമൃത്യുവായ് ഫെയ്സ്ബുക് കമന്റുകൾ ’ ; കവിത അച്ചട്ടായി , എൽദോ വാർത്തയിൽ നിറഞ്ഞു
തിരുവനന്തപുരം
പീഡന കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ‘കലാകാരൻ’ മാത്രമല്ല നിമിഷകവികൂടിയാണെന്ന് കേരളം കണ്ടിരുന്നു. യുഡിഎഫ് ചാനലിലൂടെ തെരഞ്ഞെടുപ്പ് സമയത്ത് നിമിഷകവിത ചൊല്ലിയാണ് ‘വൈറലാ’യത്. എന്നാൽ, പീഡന കേസ് വന്നപ്പോൾ ആ കവിത അച്ചട്ടായി.
‘പത്രം മറിച്ചുനോക്കി
എന്റെമാത്രം പേരില്ല.
പത്രാധിപരെ വിളിച്ചുനോക്കി,
നാളെയെങ്കിലും
ഒരു ന്യൂസ് കൊടുത്തെന്നെ,
ആളാക്കുവാൻ
കനിയണം പൊന്നുസാറെ,
നെഞ്ചുകവരുന്നു
പിഞ്ചു നേതാക്കൾ
ഇന്നലെ ചെയ്ത വീര പ്രവൃത്തികൾ
ഇന്നിതാ വീരമൃത്യുവായ്
ഫെയ്സ്ബുക് കമന്റുകൾ ’
മുഖ്യധാര ഒന്നു മടിച്ചുനിൽക്കുന്നുണ്ടെങ്കിലും നാട്ടിലാകെ ഇപ്പോൾ കുന്നപ്പിള്ളി വാർത്തയിൽ നിറഞ്ഞുനിൽക്കുകയാണ്. ‘എൽദോ നീ പെട്ടു, എൽദോ നിന്നെ സിൽമേല് എടുത്തു’ തുടങ്ങി അഭിസംബോധനകളാണ് മുഴുവൻ. ചില നൃത്തരംഗങ്ങളും സ്വകാര്യ ചാനലിൽ പരിപാടിക്കിടെ അവതരിപ്പിച്ച ‘‘വഞ്ചകീ, നിനക്കെന്ത് കൊഞ്ചലാണ്... ’’എന്ന കവിതയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്.
Credits Kerala || Deshabhimani Online News https://ift.tt/v8Rk6nj
Comments