ഹിമാചലിൽ തെരഞ്ഞെടുപ്പ് ചൂട് ; ഭരണവിരുദ്ധവികാരം ഭയന്ന്‌ ബിജെപി


ഷിംല
ഒക്ടോബറിലെ ശൈത്യത്തിലും ഹിമാചലിൽ തെരഞ്ഞെടുപ്പ് ചൂട്. ചണ്ഡിഗഢ്–- ഷിംല ദേശീയ പാതയിൽ ഹിമാചലിലേക്ക് കടക്കുമ്പോൾ മലഞ്ചെരുവുകളിൽ രാഷ്ട്രീയ പാർടികളുടെ കൂറ്റൻ പ്രചാരണ ബോർഡുകൾ. ബിജെപിയുടെ പരസ്യപലകകളിൽ മോദിമാത്രം. കോൺഗ്രസ് ബോർഡുകളിൽ രാഹുലും പ്രിയങ്കയും. സംസ്ഥാനനേതാക്കൾ ചിത്രത്തിലില്ല.

ഹിമാചലിൽ 68 സീറ്റില് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44 സീറ്റുനേടി ബിജെപി അധികാരം പിടിച്ചു. കോൺഗ്രസ് 21ല് ചുരുങ്ങി. സിപിഐ എം തിയോഗ് മണ്ഡലത്തിൽ ജയിച്ചു. 1985 മുതൽ കോൺഗ്രസും ബിജെപിയും മാറിമാറി വരുന്നതാണ് ഹിമാചലിലെ രീതി. സമീപകാല ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ബിജെപിക്ക് അപായ സൂചനയാണ്. ഒരു ലോക്സഭാ സീറ്റും മൂന്ന് നിയമസഭാ സീറ്റുംനഷ്ടമായി. കോൺഗ്രസിനെയും പ്രശ്നങ്ങൾ അലട്ടുന്നു. വർക്കിങ് പ്രസിഡന്റായ പവൻ കാജൾ എംഎൽഎ, പിസിസി ജനറൽ സെക്രട്ടറി ആശ്രയ് ശർമ, പിസിസി വൈസ് പ്രസിഡന്റും അഞ്ചുതവണ എംഎൽഎയുമായിരുന്ന രാംലാൽ ഠാക്കൂർ തുടങ്ങിയവർ അടുത്തകാലത്താണ് കോൺഗ്രസ് വിട്ടത്. മുതിർന്ന നേതാവ് ആനന്ദ് ശർമയും അകലംപാലിക്കുകയാണ്.



Credits National || Deshabhimani ​Online ​News https://ift.tt/wC3XDQZ

Comments

Archive

Contact Form

Send