ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം; ഇതുവരെ കൊന്നത് ഒമ്പത് കന്നുകാലികളെ
കൽപ്പറ്റ > വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തില് ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശു ചത്തു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം. ദിവസങ്ങള്ക്ക് മുമ്പ് പ്രദേശത്ത് കടവയുടെ ആക്രമണം രൂക്ഷമായിരുന്നു. രണ്ടാഴ്ചക്കുള്ളില് കടുവ ആക്രമിച്ചത് ഒമ്പത് കന്നുകാലികളെയാണ്.
ഇവയില് ഏഴെണ്ണത്തിന് ജീവന് നഷ്ടമായി. രണ്ട് എണ്ണം പൂക്കോട് വെറ്റിറനറി ആശുപത്രിയില് ചികിത്സയിലാണ്. ചീരാലുകാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് കടുവ. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവ കുടുങ്ങാത്ത സാഹചര്യമാണുള്ളത്.
Credits Kerala || Deshabhimani Online News https://ift.tt/GOWCuJA
Comments