ശ്രീലങ്കൻ അതിർത്തിക്ക്‌ സമീപം മത്സ്യത്തൊഴിലാളിക്ക്‌ 
നാവികസേനയുടെ വെടിയേറ്റു



ചെന്നൈ
തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളിക്ക് ഇന്ത്യൻ നാവികസേനയുടെ വെടിയേറ്റു. വെള്ളിയാഴ്ച ഇന്ത്യ–- ശ്രീലങ്ക അതിർത്തിക്ക് സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖയ്ക്ക് സമീപം മാന്നാര് കടലിടുക്കിലാണ്സംഭവം. മയിലാടുതുറൈ ജില്ലയിലെ വനഗിരിയിൽ കെ വീരവേലിനാണ് വെടിയേറ്റത്. പലതവണ മുന്നറിയിപ്പു നൽകിയിട്ടും ബോട്ട് നിർത്താതെ പോയതിനെത്തുടർന്നാണ് വെടിയുതിർത്തതെന്നാണ് നാവികസേനയുടെ വിശദീകരണം. വയറിലും തുടയിലും വെടിയേറ്റ് ​ഗുരുതരാവസ്ഥയിലുള്ള വീരവേലിനെ നാവികസേനയുടെ ഹെലികോപ്റ്ററിൽ രാമനാഥപുരത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇടപെടലിനെ തുടർന്ന് മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റാലിന് രണ്ട് ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യന്ത്രവൽകൃത ബോട്ടിൽ മീൻപിടിത്തത്തിന് പോയ 10 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു വീരവേൽ. ഏഴ് മത്സ്യത്തൊഴിലാളികൾ തമിഴ്നാട്ടിൽ നിന്നുള്ളവരും മൂന്ന് പേർ പുതുച്ചേരിയിലെ കാരയ്ക്കലിൽ നിന്നുള്ളവരുമാണ്. തമിഴ്നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ ആക്രമണം നിരന്തരം നേരിടേണ്ടിവരുന്നു. അറുനൂറിലധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികള് ലങ്കന് സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.



Credits National || Deshabhimani ​Online ​News https://ift.tt/O3zD0tU

Comments

Archive

Contact Form

Send