യുപിയിൽ ദലിത്‌ യുവാവിന്‌ ക്രൂരമർദനം; ബിജെപി നേതാവിന്റെ നേതൃത്വത്തിൽ തല മൊട്ടയടിച്ചു

ലഖ്നൗ > ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ദലിത് യുവാവിനോട് കൊടും ക്രൂരത. യുവാവിനെ ക്രൂരമായി മർദ്ദിച്ചശേഷം തല മൊട്ടയടിച്ച് കരി ഓയിൽ ഒഴിച്ചു. ടോയ്ലറ്റ് സീറ്റ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് മർദനം. പ്രാദേശിക ബിജെപി നേതാവ് രാധശ്യാം മിശ്രയുടെ നേതൃത്വത്തിലായിരുന്നു മർദനം. രാജേഷ് കുമാറിനാണ് (30) ക്രൂര മർദ്ദനമേറ്റത്. മർദിച്ചശേഷം ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/NLKnOMl

Comments

Archive

Contact Form

Send