സംസ്ഥാനങ്ങളുടെ അവകാശം 
സംരക്ഷിക്കാൻ ഒന്നിക്കണം : സീതാറാം യെച്ചൂരി


ന്യൂഡൽഹി
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശം സംരക്ഷിക്കാൻ പ്രതിപക്ഷപാർടികൾ കൈകോർക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണർമാർ സംസ്ഥാന സർക്കാരുകളോട് പെരുമാറുന്ന രീതി എല്ലാവരും കാണുകയാണ്. ഈ വിഷയത്തിൽ ഒന്നിച്ചു നീങ്ങാൻ ബിജെപി ഇതര പാർടികളുടെ നേതാക്കളുമായി താൻ ചർച്ച നടത്തുമെന്ന് പാർടി കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്ത് മോർബി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങൾക്ക് മറുപടി പറയാൻ ഗുജറാത്ത് സർക്കാർ ബാധ്യസ്ഥരാണെന്നും യെച്ചൂരി പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/xGb0PR7

Comments

Archive

Contact Form

Send