മാധ്യമങ്ങളുടേത് കള്ളപ്രചാരണം: 
സിപിഐ എം


ഇലന്തൂർ
ആഭിചാരക്കൊലക്കേസിലെ പ്രതി ഭഗവൽ സിങ് സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനാണെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. ബിജെപിയും കോൺ​​ഗ്രസും ചേർന്ന് നടത്തുന്ന കള്ളപ്രചാരണമാണിത്. പാർടിയം​ഗമല്ല. പാർടിയിലോ മറ്റ് ബഹുജനസംഘടനകളിലോ ഉത്തരവാദിത്വവും ഇല്ലായിരുന്നു. അനുഭാവിയെന്ന നിലയിൽ ചില പൊതുപരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാവും.

അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഐ എം. സംഭവമറിഞ്ഞ് അവിടെ ആദ്യം എത്തിയതും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതും സിപിഐ എമ്മാണ്. കേന്ദ്രകമ്മിറ്റിയം​ഗം പി കെ ശ്രീമതിയും ജില്ലാ നേതാക്കളും മണിക്കൂറുകൾക്കകം സ്ഥലത്തെത്തി. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരത്തിൽ പരസ്യമായി രംഗത്തുവന്നില്ല.

വ്യാഴാഴ്ച മലയാലപ്പുഴയിൽ ദുർമന്ത്രവാദത്തിനെതിരെ പ്രതികരിച്ചതും ഡിവൈഎഫ്ഐയാണ്. ആ സ്ഥാപനം പൂട്ടിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് സിപിഐ എം നിലപാട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/hASJ6Ow

Comments

Archive

Contact Form

Send