ബുദ്ധമത പ്രതിജ്ഞ ; ബിജെപി സമ്മർദം ; ഡൽഹി മന്ത്രി രാജിവച്ചു


ന്യൂഡൽഹി
ബുദ്ധമതത്തിലേക്ക് പതിനായിരങ്ങൾ പരിവർത്തനം ചെയ്ത ചടങ്ങിലെ പ്രതിജ്ഞയെച്ചൊല്ലി ബിജെപി സമ്മർദം ഉയർത്തിയതോടെ ഡൽഹി സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതത്തിന്റെ സ്ഥാനം തെറിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടതോടെയാണ് മന്ത്രി രാജിവച്ചതെന്നാണ് സൂചന. രാജിക്കത്തിൽ ലഫ്. ഗവർണറെയോ മുഖ്യമന്ത്രിയെയോ അഭിസംബോധന ചെയ്തിട്ടില്ല. പകരം നമോ ബുദ്ധ, ജയ് ഭീം എന്നാണുള്ളത്. ദളിതർക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളും രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഡൽഹിയിൽ പതിനായിരത്തോളംപേർ ബുദ്ധമതം സ്വീകരിച്ച ചടങ്ങിൽ പങ്കെടുത്താണ് മന്ത്രി പ്രതിജ്ഞയെടുത്തത്. ഹിന്ദുദൈവങ്ങളിൽ വിശ്വാസമില്ലെന്നും ആരാധിക്കില്ലെന്നതുമടക്കം, 1956ൽ ബുദ്ധമതം സ്വീകരിക്കവെ ബി ആർ അംബേദ്കർ എടുത്ത 22 പ്രതിജ്ഞയും മന്ത്രിയും ചൊല്ലി. നടപടി ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മന്ത്രിക്കെതിരെ ബിജെപി ഡൽഹി പൊലീസിൽ പരാതി നൽകി. ഗുജറാത്തിൽ കെജ്രിവാളിന്റെ റാലി അലങ്കോലപ്പെടുത്താനും ശ്രമിച്ചു. "ഹിന്ദുവിരുദ്ധരാണെന്ന' പ്രചാരണം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എഎപിക്ക് തിരിച്ചടിയാകുന്നത് മറികടക്കാനാണ് രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം.



Credits National || Deshabhimani ​Online ​News https://ift.tt/AmjpFWd

Comments

Archive

Contact Form

Send