ഭക്ഷണം തൊണ്ടയില് കുരുങ്ങി കുഞ്ഞ് മരിച്ചു
കാലടി> ഭക്ഷണം തൊണ്ടയില് കുരുങ്ങി ഒരുവയസുള്ള കുഞ്ഞ് മരിച്ചു. എറണാകുളം കാലടിയിലാണ് സംഭവം. കുഞ്ഞുങ്ങള്ക്ക് നല്കുന്ന കുറുക്കാണ് തൊണ്ടയില് കുരുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി കുറുക്ക് കൊടുക്കുമ്പോഴാണ് സംഭവം.കൈപ്പട്ടൂര് തേമാലികര മരോട്ടികൂടി ഷാന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികളില് ഒരാളായ ഹെലനാണ് മരിച്ചത്.
സംഭവം നടന്ന ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റുമോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടു നല്കി. വിദേശത്താണ് കുട്ടിയുടെ പിതാവ് ഷാന്റോ.
Credits Kerala || Deshabhimani Online News https://ift.tt/kF8O7tX
Comments