എടപ്പാൾ സ്‌ഫോടനം; തീകൊടുത്തത്‌ ബൈക്കിലെത്തിയവർ

മലപ്പുറം > എടപ്പാൾ ടൗണിൽ ഉണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏഴരയോടെയാണ് എടപ്പാൾ ടൗണിൽ റൗണ്ട് എബൗട്ടിന് സമീപം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.

ശബ്ദവും പുകയും ഉയർന്നതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും എത്തി പരിശോധന നടത്തി.



Credits Kerala || Deshabhimani ​Online ​News https://ift.tt/Vlw4QcY

Comments

Archive

Contact Form

Send