ജമ്മു കശ്‌മീരിൽ പണ്ഡിറ്റ്‌ വിഭാഗക്കാരനെ ഭീകരർ വെടിവച്ച്‌ കൊന്നു


ന്യൂഡൽഹി
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട ആളെ ഭീകരർ വെടിവച്ചുകൊന്നു. ദക്ഷിണ കശ്മീരിലെ ചൗധ്രിഗുന്ദ് മേഖലയിലെ പുരൻ കിഷൻ ഭട്ടാണ് കൊല്ലപ്പെട്ടത്.

മാസങ്ങൾക്കുമുമ്പ് ഷോപ്പിയാനിലെ ആപ്പിൾ തോട്ടത്തിൽ പണ്ഡിറ്റ് വിഭാഗക്കാരനായ സുനിൽകുമാറിനെ ഭീകരർ കൊലചെയ്തിരുന്നു. ഇതോടെ പുരൻ കിഷൻ ഭട്ടും വീട്ടുകാരും അക്രമം ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിൽനിന്ന് പുറത്തിറങ്ങിയ അവസരം നോക്കി ഇയാളെ വകവരുത്തുകയായിരുന്നു.

കുറ്റവാളികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ് ഏറ്റെടുത്തു. പുരൻ കിഷൻ ഭട്ടിന് ഏഴിൽ പഠിക്കുന്ന മകളും അഞ്ചിൽ പഠിക്കുന്ന മകനുമുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/WobBFfG

Comments

Archive

Contact Form

Send