ബിഹാറിൽ ഘോഷയാത്രയിലേക്ക്‌ ട്രക്ക്‌ പാഞ്ഞുകയറി; 12 മരണം

ഹാജിപുർ> ബിഹാറിൽ ഘോഷയാത്രയ്ക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 പേർ മരിച്ചു. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചത്. ഞായർ രാത്രി ഒമ്പതോടെ വെെശാലി ജില്ലയിലെ ദസ്റി മേഖലയിലാണ് അപകടം.

റോഡരികിലെ ആൽവൃക്ഷച്ചുവട്ടിൽ ഭൂമിയ ബാബയെ ആരാധിക്കുന്നവരുടെ ഘോഷയാത്ര നടക്കുന്നതിനിയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. നിരവധി പേർക്ക് പരിക്കേറ്റു. ഒമ്പതുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ട്രക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതവും നൽകും.



Credits National || Deshabhimani ​Online ​News https://ift.tt/fVolyU9

Comments

Archive

Contact Form

Send