ഗിനിയിൽ തടവിലായ ഇന്ത്യക്കാരിൽ 15 പേരെ ഹോട്ടലിലേക്ക്‌ മാറ്റി


കൊച്ചി
ഇക്വറ്റോറിയൽ ഗിനിയിൽ തടവിലായ 26 ഇന്ത്യക്കാരിൽ 15 പേരെ നൈജീരിയൻ നാവികസേന ഹോട്ടലിലേക്ക് മാറ്റി. ചോദ്യം ചെയ്യാനാണെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയതായും വിവരമുണ്ട്. കൊല്ലം സ്വദേശി വിജിത് വി നായർ, വയനാട് സ്വദേശിയും കൊച്ചിയിൽ താമസക്കാരനുമായ കപ്പലിലെ ചീഫ് ഓഫീസർ സനു ജോസ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. കപ്പലിൽ തടവിലുള്ള എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്തയാണ് ഭാര്യയെ തിങ്കൾ രാവിലെ ഫോണിലൂടെ ഇക്കാര്യം അറിയിച്ചത്.

തടവിലുള്ള 26 പേരുടെയും ഫോൺ പിടിച്ചെടുത്തിരുന്നു. സൈനികരുടെ അനുമതിയോടെ ദിവസവും ഒരുതവണ വീട്ടിലേക്ക് വിളിക്കാം. ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാൻ അനുവദിക്കു. കപ്പലിൽ ഇപ്പോഴുള്ള 11 പേർക്കും ക്യാബിനിൽ താമസിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇതുവരെ ചർച്ചയ്ക്ക് എത്തിയിട്ടില്ല. പതിനാറ് ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് സ്വദേശികളായ 10 പേരുമാണ് കപ്പലിലുള്ളത്. ആഗസ്ത് ഒമ്പതിനാണ് കപ്പൽ പിടിച്ചെടുത്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/MJF9Hbr

Comments

Archive

Contact Form

Send