സ്‌റ്റെയ്‌പ്–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്–-22 ; ജില്ലാ മത്സരങ്ങൾ ഇന്ന് ; 2004 പ്രതിഭകൾ മാറ്റുരയ്‌ക്കും
തിരുവനന്തപുരം
‘സ്റ്റെയ്പ്– -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്–-22’ ന്റെ ജില്ലാ മത്സരങ്ങൾ ഞായറാഴ്ച നടക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഉപജില്ലാ മത്സരങ്ങളിൽ വിജയികളായ 1304 വിദ്യാർഥികൾ ക്വിസ് ഫെസ്റ്റിൽ 14 ജില്ലയിലായി മാറ്റുരയ്ക്കും. ഇത്തവണ ഉൾപ്പെടുത്തിയ കഥ, കവിത രചനാമത്സരവും ഇതിനൊപ്പം നടക്കും. 25 വിദ്യാർഥികൾവീതം കഥ–- കവിതാ മത്സരങ്ങളിൽ 700 പേർ പങ്കെടുക്കും. ആകെ 2004 വിദ്യാർഥികൾ ജില്ലകളിൽ ടാലന്റ് ഫെസ്റ്റിനെത്തും.
രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ 10ന്, കലാസാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉദ്ഘാടനംചെയ്ത് കുട്ടികളുമായി സംവദിക്കും. 11ന് ക്വിസും സാഹിത്യ മത്സരങ്ങളും ആരംഭിക്കും. 12.30ന് സമാപന സമ്മേളനത്തിൽ ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകും. ഡിസംബർ 11ന് തൃശൂരിലാണ് സംസ്ഥാന മത്സരം.
ടാൽ റോപ്പിന്റെ എഡ്–- ടെക് സ്ഥാപനമായ ‘സ്റ്റെയ്പ്’ ആണ് ടൈറ്റിൽ സ്പോൺസർ. ക്രേസ് ബിസ്കറ്റിന്റെ ആസ്കോ ഗ്ലോബൽ, ബാങ്കിതര ധനസ്ഥാപനമായ ഐസിഎൽ ഫിൻകോർപ് എന്നിവർ സഹസ്പോൺസർമാരും. എറണാകുള ത്ത് കലൂർ മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ജില്ലാ മത്സരം. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. നടൻ അശ്വിൻ ജോസ് മുഖ്യാതിഥി.
Credits Kerala || Deshabhimani Online News https://ift.tt/Fxh78O9
Comments