റാങ്ക് പട്ടികയുള്ള തസ്തികയിൽ 
താൽക്കാലിക നിയമനം വേണ്ട ; ഒഴിവുകൾ 30നകം പിഎസ്‌സിയെ അറിയിക്കണം


തിരുവനന്തപുരം
കാലതാമസമില്ലാതെ പിഎസ്സി നിയമനം നടത്താനും റാങ്ക് പട്ടികയിൽ ഉള്ളവർക്കെല്ലാം പരമാവധി നിയമനം നൽകാനും കർശന നടപടിയുമായി സർക്കാർ. പട്ടിക നിലവിലുള്ള തസ്തികകളിൽ താൽക്കാലിക നിയമനം പാടില്ലെന്നും വിവിധ വകുപ്പുകൾ ഒഴിവ് കൃത്യമായി അറിയിക്കണമെന്നും ഉദ്യോ​ഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലറിൽ അറിയിച്ചു.

അടുത്തവർഷം ഡിസംബർവരെയുള്ള പ്രതീക്ഷിത ഒഴിവുകൾ ഈ 30നു മുമ്പ് വകുപ്പുമേധാവികൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണം. ഒഴിവില്ലെങ്കിൽ അക്കാര്യവും വ്യക്തമാക്കണം. റിപ്പോർട്ട് ചെയ്ത ഒഴിവുകൾ പിന്നീട് റദ്ദാക്കില്ല. ഒഴിവുകളിൽ റാങ്ക് പട്ടികയിൽ ഉള്ളവരെത്തന്നെ നിയമിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വിരമിക്കൽ, ഉദ്യോ​ഗക്കയറ്റം, തസ്തിക സൃഷ്ടിക്കൽ, അന്യത്രസേവനം തുടങ്ങിയ ഒഴിവുകൾ എല്ലാവർഷവും ജൂൺ 30നു മുമ്പ് ഇ–-- വേക്കൻസി സോഫ്ട്വെയറിലൂടെ അറിയിക്കണം.

എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ആറു വർഷത്തിനിടെ പിഎസ്സി വഴി 1,85,000 പേരെ നിയമിച്ചു. എൽഡി ക്ലർക്ക്, ലാസ്റ്റ് ​ഗ്രേഡ് ഉൾപ്പെടെയുള്ള തസ്തികകളിലായി നവംബർ, ഡിസംബർ മാസങ്ങളിൽ മൂവായിരത്തോളംപേർക്ക് നിയമനം നൽകും.

മറ്റ് നിർദേശങ്ങൾ
● ഒരിക്കൽ റിപ്പോർട്ട് ചെയ്ത ഒഴിവ് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിലൂടെ നികത്തരുത്
● ആറു മാസമോ അതിലധികമോയുള്ള അവധി–-അന്യത്രസേവന ഒഴിവുകൾ പ്രതീക്ഷിത ഒഴിവായി കണക്കാക്കി അറിയിക്കണം
● ജോലിയിൽ പ്രവേശിക്കാത്തത് കാരണമുണ്ടാകുന്ന ഒഴിവുകൾ ഉടൻ അറിയിക്കണം



Credits Kerala || Deshabhimani ​Online ​News https://ift.tt/wVDan1u

Comments

Archive

Contact Form

Send