ഹിമാചൽ പ്രദേശിൽ പോളിങ് തുടങ്ങി: മത്സരരംഗത്ത് 412 സ്ഥാനാർഥികൾ
ഷിംല> ഹിമാചൽ പ്രദേശിലെ 68 നിയമസഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടുമുതൽ അഞ്ചു വരെയാണ് പോളിങ്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 55.75 ലക്ഷം വോട്ടർമാരാണ് ആകെയുള്ളത്. 7881 പോളിങ് ബൂത്ത് ഒരുക്കിയിട്ടുണ്ട്. 24 സ്ത്രീകളടക്കം 412 സ്ഥാനാർഥികളാണ് മത്സരരംഗത്ത്.
ഭരണകക്ഷിയായ ബിജെപിയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസും തമ്മിലാണ് പ്രധാനമായും ഏറ്റുമുട്ടൽ. ആംആദ്മി പാർടി എല്ലാ സീറ്റിലും മത്സര രംഗത്തുണ്ട്. സിറ്റിങ് സീറ്റായ ടിയോഗടക്കം 11 മണ്ഡലത്തിൽ സിപിഐ എം മത്സരിക്കുന്നു. സിപിഐ ഒരു സീറ്റിലും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബിജെപിയുടെ മുഖ്യപ്രചാരകൻ. പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസ് പ്രചാരണത്തെ നയിച്ചത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ റാലികളിൽ പങ്കെടുത്തു. സിപിഐ എമ്മിനായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം ബൃന്ദ കാരാട്ടും പ്രചാരണത്തിന് എത്തി.
Credits National || Deshabhimani Online News https://ift.tt/N6Ba0gb
Comments