‘നിയുക്തി’ മേളയിൽ 700 പേർക്ക് നിയമനം

കൊച്ചി
‘നിയുക്തി 2022' തൊഴിൽമേളയിൽ 700 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചു. കളമശേരി സെന്റ് പോൾസ് കോളേജിൽ നടന്ന തൊഴിൽമേളയിൽ 5300 ഉദ്യോഗാർഥികൾ പങ്കെടുത്തു. മേളയിൽ തത്സമയം നിയമനം ലഭിച്ചവർക്കുപുറമേ ആയിരത്തെണ്ണൂറിലധികംപേർ വിവിധ സ്ഥാപനങ്ങളുടെ അന്തിമപട്ടികയിൽ ഇടംപിടിച്ചു. മേളയിൽ നൂറോളം സ്ഥാപനങ്ങൾ പങ്കെടുത്തു.

എൻജിനിയറിങ്, ടെക്നോളജി, ഐടി. ആരോഗ്യം, ടൂറിസം, കൊമേഴ്സ്, ബിസിനസ്, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ അഡ്വർടൈസിങ്, സെയിൽസ് മാർക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളാണ് മികച്ച ഉദ്യോഗാർഥികളെ തേടിയെത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/EkgT3PR

Comments

Archive

Contact Form

Send