ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സിപിഐ എം 9 മണ്ഡലത്തിൽ മത്സരിക്കും
ന്യൂഡൽഹി
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സിപിഐ എം ഒമ്പത് മണ്ഡലത്തിൽ മത്സരിക്കും. ഉമർഗാം, മൊഡാസ, ഫത്തേപുര, ലിംഖേദ, ഭാവ്നഗർ ഈസ്റ്റ്, ഭാവ്നഗർ വെസ്റ്റ്, ഓൽപാട്, ധൻധുകാ, ലിംബായത്ത് മണ്ഡലങ്ങളിലാണ് സിപിഐ എം മത്സരിക്കുന്നത്.
എസ്ടി മണ്ഡലമായ ഉമർഗാമിൽ വരിൽ ഹസ്മുഖ് ഭായ് രമൺ ഭായ്, മൊഡാസയിൽ ദഹ്യാഭായ് രമൺഭായ് ജാദവ്, എസ്ടി മണ്ഡലമായ ഫത്തേപുരയിൽ കനുഭായ് കുബേർഭായ് കട്ടാര, ലിംഖേദയിൽ നിലേഷ്ഭായ് നിസരാട്ട, ഭാവ്നഗർ ഈസ്റ്റിൽ അരുൺമെഹ്ത, ഭാവ്നഗർ വെസ്റ്റിൽ റാത്തോട് മൻഹാർ ഭായ്, ഒൽപാടിൽ റാത്തോഡ് ദീപക് ഭായ് പ്രവിൺ ഭായ്, ധൻധുകയിൽ റോഷണിബെൻ പ്രിഥ്വിസിങ് ഗോരാവ, ലിംബായത്തിൽ ഭരത്ഭായ് റഖ്ഹോളിയ എന്നിവരാണ് സ്ഥാനാർഥികൾ. ബിജെപി ദുർഭരണം അവസാനിപ്പിക്കാൻ സിപിഐ എം സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്ന് സിപിഐ എം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/bV6KzTa
Comments