ചേർത്തലയിൽ പ്ലസ്‌ടു വിദ്യാർഥിനിയും യുവാവും മരിച്ച നിലയിൽ

ചേർത്തല> ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ പ്ലസ്ടു വിദ്യാർഥിനിയും അയൽവാസിയും മരിച്ച നിലയിൽ. പള്ളിപ്പുറം പഞ്ചായത്ത് 12–--ാം വാർഡിൽ ചെങ്ങണ്ട കരിയിൽ തിലകന്റെ മകൻ അനന്തകൃഷ്ണൻ (കിച്ചു 24), വാടകവീട്ടിൽ താമസിക്കുന്ന പാലാ തേക്കിൻകാട്ടിൽ ഷിബുവിന്റെ മകൾ എലിസബത്ത് (17) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വെെകിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് തറയിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഇരുവരെയും ഞായർ വൈകിട്ടുമുതൽ കാണാതായിരുന്നു. പെൺകുട്ടിയുടെ അമ്മൂമ്മ ചേർത്തല പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് വൈകിട്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. എലിസബത്തും കുടുംബവും നാളുകളായി തിരുനല്ലൂരിലാണ് താമസം. പൂച്ചക്കലിലെ എയ്ഡഡ് സ്കൂൾ വിദ്യാർഥിനിയാണ്. മൃതദേഹങ്ങൾ ചൊവ്വാഴ്ച പോസ്റ്റുമോർട്ടംചെയ്യും. ഫാബ്രിക്കേഷൻ തൊഴിലാളിയാണ് അനന്തകൃഷ്ണൻ. അമ്മ: ജീജ. പരേതയായ ബിന്ദുവാണ് എലിസബത്തിന്റെ അമ്മ. സഹോദരി: ആൻസ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/aASlxqT

Comments

Archive

Contact Form

Send