ഉന്നതവിദ്യാഭ്യാസ സംരക്ഷണം: രാജ്‌ഭവൻ പ്രതിഷേധ കൂട്ടായ്‌മ നാളെ
തിരുവനന്തപുരം
കേരളത്തിലെ സർവകലാശാലകളെ തകർക്കാനുള്ള ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടികൾക്കെതിരെ ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി നേതൃത്വത്തിൽ ചൊവ്വാഴ്ച രാജ്ഭവന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. ലക്ഷം പേർ അണിചേരുന്ന പരിപാടി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെയുള്ള സാംസ്ക്കാരിക കേരളത്തിന്റെ ചെറുത്ത് നിൽപ്പാകും.
രാവിലെ 10ന് ആരംഭിക്കുന്ന പ്രതിഷേധകൂട്ടായ്മയിൽ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും സാമൂഹ്യ–- സാംസ്കാരിക–-കലാ–- സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പങ്കാളികളാകും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വർഗീസ് ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്, കെ ബി ഗണേഷ്കുമാർ, ബിനോയ് ജോസഫ് എന്നിവർ പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധം നടക്കും.
Credits Kerala || Deshabhimani Online News https://ift.tt/v7xqsyB
Comments