ഞങ്ങളുടെ കാര്യങ്ങളിൽ 
ഇടപെടേണ്ട : ആർഎസ്‌എസിന് 
സിഖ് സംഘടനയുടെ മുന്നറിയിപ്പ്‌


ചണ്ഡീഗഢ്
ആർഎസ്എസും ബിജെപിയും സിഖുകാരുടെ കാര്യങ്ങളിൽ ഇടപെടുന്നത് നിർത്തണമെന്ന് സിഖ് സംഘടന. ഗുരുദ്വാരകളുടെ ഉന്നതതല സമിതിയായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി)യാണ് മുന്നറിയിപ്പ് നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്ജിപിസിയുടെ സ്ഥാപക ദിനത്തിൽ ജനറൽ സെക്രട്ടറി ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന് കത്തെഴുതി.

‘ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും എസ്ജിപിസിയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്. സംഘടനാ തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരും ഹരിയാന സർക്കാരും പാരമ്പര്യങ്ങൾ തകർക്കുംവിധം ഇടപെട്ടു. ഇത് നിങ്ങളുടെ അറിവോടെയാണെങ്കിൽ നിർത്തണം. അല്ലെങ്കിൽ മതബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന നിങ്ങളുടെ ആശയങ്ങളെക്കുറിച്ച് ചിന്തിക്കണം’–- കത്തിൽ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/OMcG2o7

Comments

Archive

Contact Form

Send