ഗവർണർമാരുടെ 
ബിജെപി കളി : രാഷ്ട്രപതിക്ക്‌ പരാതി നൽകും ; ദേശീയതലത്തിൽ പ്രതിപക്ഷ കൂട്ടായ്‌മയൊരുക്കാന്‍ സിപിഐ എം


ന്യൂഡൽഹി
സംസ്ഥാനങ്ങളിൽ ഗവർണർമാരെ മുൻനിർത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ കരുനീക്കങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ പ്രതിപക്ഷ പാർടി നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നല്കും. ഗവർണർമാരുടെ ഉത്തരവാദിത്വങ്ങളും ഫെഡറലിസവും എന്ന വിഷയത്തിൽ മുതിർന്ന ദേശീയ നേതാക്കളെയും നിയമജ്ഞരെയും പങ്കെടുപ്പിച്ച് ഡൽഹിയിൽ സെമിനാർ സംഘടിപ്പിക്കും. പ്രതിപക്ഷ പാർടികളുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ പ്രതിരോധം ഉയർത്താനാണ് സിപിഐ എം ശ്രമം.

പ്രതിപക്ഷ കൂട്ടായ്മയ്ക്ക് സിപിഐ എം മുൻകൈ എടുക്കും. കോൺഗ്രസ്, ഡിഎംകെ, ജെഎംഎം, എഎപി, ടിആർഎസ്, എൻസിപി, ശിവസേനാ ഉദ്ധവ് വിഭാഗം, ജെഡിയു, ആർജെഡി തുടങ്ങിയ പാർടികളുടെ കൂട്ടായ്മയ്ക്കാണ് ശ്രമം. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേതാക്കളുമായി കൂടിയാലോചന നടത്തും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചു. ഗവർണർ പദവി ദുരുപയോഗിക്കുന്നതിനെരായ പ്രതിഷേധം ഏത് രൂപത്തിൽ വേണമെന്നത് കൂടിയാലോചനകളിലൂടെ തീരുമാനിക്കും.

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെ ഉപയോഗിച്ച് സംഘപരിവാർ നീക്കം സജീവമാക്കിയിരിക്കുകയാണ്. അതേസമയം സംഘപരിവാറിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന തൃണമൂൽ കോൺഗ്രസിനെ കൂട്ടായ്മയിലേക്ക് കൊണ്ടുവരാൻ സിപിഐ എം താൽപ്പര്യപ്പെടുന്നില്ല. ബംഗാൾ ഗവർണറായിരുന്ന ബിജെപി നേതാവ് ജഗ്ദീപ് ധൻഖർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായപ്പോൾ തൃണമൂൽ സംഘപരിവാറിനെ സഹായിച്ചിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/WRP3Zhv

Comments

Archive

Contact Form

Send