വീണ്ടും കേന്ദ്ര സർക്കാർ ഇടപെടൽ. ; ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾക്ക് അരമണിക്കൂർ
ന്യൂഡൽഹി
ഇന്ത്യൻ ടെലിവിഷൻ ചാനലുകളിൽ വീണ്ടും കേന്ദ്ര സർക്കാർ ഇടപെടൽ. ചാനലുകൾ അപ്ലിങ്ക് ചെയ്യാനും ഡൗൺലിങ്ക് ചെയ്യാനുമുള്ള പുതിയ മാർഗനിർദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതുപ്രകാരം ദിവസവും അരമണിക്കൂർ പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് നടത്തണം. ദേശീയ പ്രാധാന്യമുള്ളതോ സാമൂഹ്യ പ്രാധാന്യമുള്ളതോ ആയ വിഷയങ്ങൾക്കാണ് സമയം വിനിയോഗിക്കേണ്ടത്. സ്പോർട്സ് ചാനലുകൾപോലുള്ളവയ്ക്ക് ഇത് ബാധകമല്ല. വാർത്താചാനലുകൾക്ക് ഒന്നിനു പകരം അഞ്ചുവർഷത്തേക്കാകും ലൈസൻസ് പുതുക്കിനൽകുക. തത്സമയ സംപ്രേഷണത്തിന് മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/NQHxS5O
Comments