ആനയുടെ അക്രമം വീണ്ടും; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു
പാലക്കാട്> അട്ടപ്പാടിയില് ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു.രാത്രിയില് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടാന ചവിട്ടി കൊന്നത്.പുതൂര് പട്ടണക്കല് ഊരിലെ മുരുകനാണ് മരിച്ചത്. 40 വയസായിരുന്നു.
അഗളി സര്ക്കാര് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. മൂന്ന് മാസം മുമ്പ് മറ്റൊരു യുവാവിനെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.പോസ്റ്റ്മോര്ട്ടം നടപടികള്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും.
Credits Kerala || Deshabhimani Online News https://ift.tt/iGXoctV
Comments