വി കൺസോളിന്റെ പുത്തൻപതിപ്പുമായി ടെക്‌ജെൻഷ്യ ; ആഫ്രിക്ക കോമിൽ കേരളത്തിന്റെ സാന്നിധ്യം
മാരാരിക്കുളം (ആലപ്പുഴ)
വിവിധ സർക്കാരുകൾക്കും എന്റർപ്രൈസുകൾക്കും ഉപയോഗിക്കാവുന്ന വി കൺസോളിന്റെ പുതിയ പതിപ്പ് ആഫ്രിക്ക ടെക് ഫെസ്റ്റിവലിൽ അവതരിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമായ ഭാരത് വി സിയുടെ നിർമാതാക്കളായ ടെക്ജെൻഷ്യ സിഇഒ മാരാരിക്കുളം സ്വദേശിയായ ജോയ് സെബാസ്റ്റ്യനും സംഘവും തന്നെആണ് പുതിയ പതിപ്പിന് പിന്നിൽ.

ആഫ്രിക്കയിലെ ഏറ്റവും വലിയ ടെക് ഇവന്റായ ആഫ്രിക്ക കോമിലാണ് നാസ്കോം, ഇന്ത്യ ഡെലിഗേഷന്റെ ഭാഗമായി ടെക്ജെൻഷ്യ പങ്കെടുക്കുക. ഏഴു മുതൽ 11 വരെ ദക്ഷിണ ആഫ്രിക്കയിലെ കേപ്പ് ടൗണിലാണ് പരിപാടി. ഫെസ്റ്റിവലിൽ ജോയ് സെബാസ്റ്റ്യനൊപ്പം മാർക്കറ്റിങ് ഹെഡ് ഡെന്നിസ് അറയ്ക്കലും പങ്കെടുക്കും.
Credits Kerala || Deshabhimani Online News https://ift.tt/sl6QDLh
Comments