സോറനെ ചോദ്യംചെയ്യാന്‍ ഇഡി


ന്യൂഡൽഹി
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. ഖനി ഇടപാടുമായി ബന്ധപ്പെട്ട ഇഡി കേസിൽ ചോദ്യംചെയ്യാൻ വ്യാഴാഴ്ച ഹാജരാകണമെന്നാണ് നോട്ടീസ്. മുഖ്യമന്ത്രിയുടെ സഹായി പങ്കജ് മിശ്ര, മിശ്രയുടെ സഹായികളായ ബച്ചു യാദവ്, പ്രേം പ്രകാശ് എന്നിവര് നിലവിൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി നീക്കമാണ് ഇഡിയുടെ സമൻസെന്ന് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തിമോർച്ച പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മോശപ്പെടുത്തുകയാണ് ഇഡിയുടെ ലക്ഷ്യം. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജെഎംഎം നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ആഗസ്തിൽ ജാർഖണ്ഡ് മുക്തിമോർച്ചയുടെ ചില എംഎൽഎമാരെ വിലക്കെടുത്ത് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചിരുന്നു. അത് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇഡിയെ രംഗത്തിറക്കിയത്.

പങ്കജ് മിശ്രയിൽനിന്ന് ഹേമന്ത് സോറന്റെ ബാങ്ക് ചെക്കുകൾ കണ്ടുകിട്ടിയെന്നും ഇതിന്റെ യാഥാർഥ്യം അറിയാനാണ് മുഖ്യമന്ത്രിയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നുമാണ് ഇഡി കേന്ദ്രങ്ങൾ പറയുന്നത്. ഒരു ടോൾ ബൂത്തിന്റെ ടെൻഡറിൽ പങ്കെടുക്കുന്നതിൽനിന്ന് പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് 2020ൽ പങ്കജ് മിശ്ര ഭീഷണിപ്പെടുത്തിയതായും മർദിച്ചതായും ശംഭുകുമാർ എന്ന വ്യക്തി പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ മിശ്രയ്ക്കെതിരെ എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇടപെട്ടത്.



Credits National || Deshabhimani ​Online ​News https://ift.tt/v1DJlSh

Comments

Archive

Contact Form

Send