വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മ ഇന്ന്‌ ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും


തിരുവനന്തപുരം
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്ന സംസ്ഥാന കൺവൻഷൻ ബുധനാഴ്ച നടക്കും. എ കെ ജി ഹാളിൽ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനാകും.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, എംഎൽഎമാരായ മാത്യു ടി തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, കക്ഷിനേതാക്കളായ പി സി ചാക്കോ, വർഗീസ് ജോർജ്, അഡ്വ. റോണി മാത്യു, ബിനോയ് ജോസഫ് എന്നിവരും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/RNvf8p2

Comments

Archive

Contact Form

Send