ഇലക്ടറൽ ബോണ്ടിലെ പുതിയ 
വിജ്ഞാപനം: എതിർ ഹർജി ഉടൻ പരിഗണിക്കും


ന്യൂഡൽഹി
ഇലക്ടറൽ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ ലിസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി. ഈ മാസം ഏഴിന് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വിൽക്കാൻ 15 ദിവസംകൂടി അനുവദിക്കാമെന്നാണ് വ്യവസ്ഥ. ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ഈ നീക്കമെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയിരുന്നു.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അഡ്വ. അനൂപ് ചൗധ്രി ആവശ്യപ്പെട്ടു. ഉടൻ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇലക്ടറൽ ബോണ്ട് പദ്ധതി ജനാധിപത്യത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ഉൾപ്പെടെയുള്ള കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/6GCLwzQ

Comments

Archive

Contact Form

Send