ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം

കൊച്ചി> ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം.ഇന്നലെ രാത്രിയില് കൊച്ചി ഗോശ്രീ പാലത്തില് വച്ചാണ് ആക്രമണമുണ്ടായത്.ഇടുക്കി ഉടുമ്പന്ചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

വിമാനത്താവളത്തില് നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തില് വരുമ്പോള് ആണ് കാര് തടഞ്ഞുനിര്ത്തിയത്.ഇത് തമിഴ്നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം.ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗണ്മാന് നല്കിയ പരാതിയില് പറയുന്നു

ടിജോ കണ്ടെയ്നര് ലോറി ഡ്രൈവറാണ്.മദ്യപാനിയായ ഇയാള് ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.ടിജോയെ ചോദ്യം ചെയ്ത് വരികയാണ്



Credits Kerala || Deshabhimani ​Online ​News https://ift.tt/AtVl4GT

Comments

Archive

Contact Form

Send