മഹിളാ അസോസിയേഷൻ 
സംസ്ഥാന സമ്മേളനം നാളെമുതൽ ; സുഭാഷിണി അലി ഉദ്‌ഘാടനംചെയ്യും


ആലപ്പുഴ
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം തിങ്കൾ രാവിലെ 10ന് എം സി ജോസഫൈൻ നഗറിൽ (കാമിലോട്ട് കൺവൻഷൻ സെന്റർ) അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുഭാഷിണി അലി ഉദ്ഘാടനംചെയ്യും. 50 ലക്ഷത്തിൽപ്പരം അംഗങ്ങളെ പ്രതിനിധാനംചെയ്ത് 40 സൗഹാർദ പ്രതിനിധികളടക്കം 712 പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാവിലെ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി സമ്മേളന നഗറിൽ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യ സെക്രട്ടറി മറിയം ധാവ്ള സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. വൈകിട്ട് നാലിന് ‘വർഗീയതയും സമകാലീന ഇന്ത്യയും’ സെമിനാർ അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ ഉദ്ഘാടനംചെയ്യും. യു വാസുകി വിഷയം അവതരിപ്പിക്കും. ജി സുധാകരൻ അധ്യക്ഷനാകും. പുതിയ ഭാരവാഹികളെ ബുധനാഴ്ച തെരഞ്ഞെടുക്കും. പ്രതിനിധി സമ്മേളനം അവസാനിച്ചശേഷം മല്ലുസ്വരാജ്യം നഗറിൽ(ഇ എം എസ് സ്റ്റേഡിയം) ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്യും.



Credits Kerala || Deshabhimani ​Online ​News https://ift.tt/mdTR3CZ

Comments

Archive

Contact Form

Send