മംഗളൂരു സ്ഫോടനക്കേസിൽ പരിക്കേറ്റത് പ്രതി ഷാരിക്കിന്
മംഗളൂരു > മംഗളൂരു ഓട്ടോ സ്ഫോടനക്കേസിൽ പരിക്കേറ്റത് പ്രതി ഷാരിക്കിന് തന്നെയെന്ന് വ്യക്തമായി. ആശുപത്രിയിൽ ചികിത്സയിലുള്ള ഷാരിക്കിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. രാവിലെ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ എത്തിയ ഷാരിക്കിന്റെ പെങ്ങൾ, ഇളയമ്മ എന്നിവരാണ് ഇയാളെ തിരിച്ചറിഞ്ഞത്. പൊള്ളലേറ്റ് മുഖത്ത് വ്യത്യാസം വന്നതിനെ തുടർന്നാണ് പൊലീസ് ബന്ധുക്കളെ എത്തിച്ച് തിരിച്ചറിയൽ നടത്തിയത് .
ഐഎസ്എസ് ബന്ധത്തെ തുടർന്ന് ഷിമോഗ പൊലീസ് സെപ്റ്റംബറിൽ ഇയാൾക്കെതിരെ യുഎപിഎ കേസ് എടുത്തിരുന്നു . ഇയാളുടെ കൂട്ട് പ്രതികളായ രണ്ട് പേർ ജയിലുണ്ട് .മൂവരും ചേർന്ന് ശിവമോഗ തുംഗഭദ്ര നദിക്കരയിൽ പരീക്ഷണ സ്ഫോടനം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു . പൊലീസിനെ വെട്ടിച്ച് കടന്ന ഷാരീക്ക് മൈസൂരിൽ വ്യാജ പേരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു . കൊച്ചി , കോയമ്പത്തൂർ ഉൾപ്പടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഷാരിക്ക് പോയതായി പൊലീസ് കണ്ടെത്തി .പൊലീസ് സംഘം കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങളിലേക്ക് പോയിട്ടുണ്ട് .
Credits National || Deshabhimani Online News https://ift.tt/Wv4k1l6
Comments