കേരള വിസി 
ഡോ. മോഹനൻ കുന്നുമ്മൽ ആര്‍എസ്എസ് വേദിയില്‍


തിരുവനന്തപുരം
കേരള–ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ ആർഎസ്എസ് വേദിയിൽ. കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല ആർഎസ്എസ് നിർദേശാനുസരണം ലഭിച്ചതിന്റെ നന്ദി സൂചകമായാണ് സന്ദർശനം. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പി പരമേശ്വരൻ അനുസ്മരണ ചടങ്ങിലാണ് ഇയാൾ പങ്കെടുത്തത്. മുമ്പും സ്ഥാനലബ്ധിക്കുവേണ്ടി ആർഎസ്എസ്–- ബിജെപി നേതാക്കളുടെ പിന്നാലെ കുന്നുമ്മൽ നടന്നിട്ടുണ്ട്. കേന്ദ്രമന്ത്രി നിർമല സീതാരാമനും വിചാരകേന്ദ്രം ഡയറക്ടർ ആർ സഞ്ജയനും അടക്കമുളള സംഘപരിവാർ നേതാക്കൾ പരിപാടിക്കുണ്ടായിരുന്നു. ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ഹരി എസ് കർത്തയും ചട്ടവിരുദ്ധമായി പരിപാടിക്ക് എത്തി. ഗവർണറുടെ സ്റ്റാഫിലുള്ളവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല എന്നാണ് നിയമം. അല്ലാത്തപക്ഷം സർക്കാർ അനുമതിവേണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/sfGXeyN

Comments

Archive

Contact Form

Send