അരൂരിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി; മൂന്ന്‌ മരണം

ആലപ്പുഴ > ആലപ്പുഴ അരൂരിൽ നിർത്തിയിട്ട സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കളപ്പുരക്കൽ അഭിജിത്ത് (23), കപ്പലിങ്കിൽ ആൽവിൻ (23), ചന്തിർ വടശേരി സ്വദേശി ബിജോയ് വർഗീസ് (24) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടിന് ആയിരുന്നു അപകടം. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

ഓടിക്കൂടിയ നാട്ടുകാർ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അരൂർ പൊലീസ് എയ്ഡ്പോസ്റ്റിനു സമീപം പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരണപെട്ടത്. സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത ശേഷം ചന്തിരൂരിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.



Credits Kerala || Deshabhimani ​Online ​News https://ift.tt/WUkGDVi

Comments

Archive

Contact Form

Send