അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം ഒരാള്‍ക്ക് കുത്തേറ്റു
കാലടി> കാലടിയില് അയല്വാസികള് തമ്മിലുണ്ടായ വാക്ക് തര്ക്കത്തില് ഒരാള്ക്ക് കുത്തേറ്റു.കാലടി, മേക്കാലടി വാത്തേലി വീട്ടില് മുഹമ്മദ്(48) നാണ് കുത്തേറ്റത്.അയല്വാസി മൂണ്ടേത്ത് വീട്ടില് സിറാജുദ്ദീന് (45) ആണ് കുത്തിയതെന്ന് കാലടി പൊലീസ് പറഞ്ഞു.കഴിഞ്ഞ രാത്രി 10 ഓടെയാണ് സംഭവം.
പറമ്പിലേക്ക് വെള്ളം തിരിച്ചുവിടുന്നതുമായി ഉണ്ടായ തര്ക്കമാണ് കുത്തില് കലാശിച്ചത്.കുത്തേറ്റ മുഹമ്മദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.കത്തികുത്തില് മുഹമ്മദിന് കാര്യമായ പരിക്കുകള് ഇല്ല.
സിറാജ്ദീനെ കാലടി പൊലീസ് കസ്റ്റടിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ പെരുമ്പാവൂര് കോടതിയില് ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു
Credits Kerala || Deshabhimani Online News https://ift.tt/9gI3XwS
Comments