സുധാകരന്റെ പ്രസ്‌താവന ഫാസിസ്‌റ്റ്‌ ശക്തികളെ സന്തോഷിപ്പിക്കുന്നത്‌: എം കെ മുനീർ


കോഴിക്കോട്
ചരി​ത്രം മുഴുവൻ വായിക്കാതെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വിവാദ പ്രസ്താവനകൾ നടത്തുന്ന​തെന്ന് മുസ്ലിംലീഗ് നേതാവ് എം കെ മുനീർ എംഎൽഎ. സുധാകരനിൽനിന്നുണ്ടാവുന്ന പ്രസ്താവനകൾ പലരെയും പ്രകോപിപ്പിക്കുന്നതും ഫാസിസ്റ്റ് ശക്തികൾക്ക് സന്തോഷം പകരുന്നതുമാണെന്നും മുനീർ പറഞ്ഞു.

ചരിത്രത്തിലെ ഏതെങ്കിലും ഒരുഭാഗം മാത്രം പറയുന്നത് ശരിയല്ല. നെഹ്റു ഏറ്റവും വലിയ മതേതരവാദിയായിരുന്നു. ഫാസിസ്റ്റ് ഭരണം തുടരണമെന്നതിനാൽ നെഹ്റുവിന്റെ സ്മരണതന്നെ ഇല്ലാതാക്കാനാണ് വർഗീത ശക്തികൾ ശ്രമിക്കുന്നത്. നെഹ്റുവിന്റെ ആദ്യ വിജയംതന്നെ ഫാസിസ്റ്റുകളെ നേരിട്ടായിരുന്നുവെന്നും മുനീർ മാധ്യമ പ്രവർത്ത​കരോട് പറഞ്ഞു. ആർഎസ്എസ് ചിന്തയുള്ളവർ പാർടിയിൽനിന്ന് പുറത്തേക്ക് പോകണമെന്ന് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിതന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/xnMbzJK

Comments

Archive

Contact Form

Send