മുന്നാക്കത്തിലെ പിന്നാക്കക്കാർക്ക് സംവരണം: വിധി നാളെ
ന്യൂഡൽഹി
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. 103–-ാമത് ഭരണഘടനാ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്ത ഹർജികളിൽ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദംകേട്ടത്. ഏഴു ദിവസം തുടർച്ചയായി വാദംകേട്ടശേഷം വിധിപറയാൻ മാറ്റുകയായിരുന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്രഭട്ട്, ബേലാ എം ത്രിവേദി, ജെ ബി പർധിവാല എന്നിവരാണ് മറ്റ് അംഗങ്ങൾ.
Credits National || Deshabhimani Online News https://ift.tt/GvxhNoK
Comments