ഗ്രീഷ്‌മ ഒരാഴ്ച 
പൊലീസ്‌ കസ്റ്റഡിയിൽ ; ഇന്ന്‌ തെളിവെടുപ്പ്‌


തിരുവനന്തപുരം
പാറശാലയിൽ ബിഎസ്സി വിദ്യാർഥി ഷാരോൺ രാജിനെ വിഷംകൊടുത്ത് കൊന്ന കേസിൽ കാമുകി ഗ്രീഷ്മ ഏഴുദിവസം പൊലീസ് കസ്റ്റഡിയിൽ. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്)യാണ് ഉത്തരവിട്ടത്. വെള്ളി ഉച്ചയ്ക്കുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന്, പ്രോസിക്യൂഷൻ കസ്റ്റഡി അപേക്ഷ നൽകി. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ തെളിവെടുപ്പിനെത്തിക്കണമെന്ന് അന്വേഷകസംഘം കോടതിയെ അറിയിച്ചു.

തെളിവെടുപ്പ് നടപടി വീഡിയോയിൽ ചിത്രീകരിക്കാൻ കോടതി നിർദേശം നൽകി. പത്തിന് വൈകിട്ട് നാലിന് മുമ്പായി തിരികെ ഹാജരാക്കണം. അതേസമയം, തെറ്റായ കേസാണെന്നും ഷാരോണിന് വിഷം നൽകിയതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. വിഷം കഴിച്ചെന്നാണ് ആദ്യ എഫ്ഐആറിൽ ഉള്ളത്. മരണമൊഴിയിൽ ഗ്രീഷ്മയ്ക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിട്ടില്ല. റാങ്ക് ഹോൾഡറായ ഒരു പെൺകുട്ടിക്കുമേൽ കുറ്റം അടിച്ചേൽപ്പിക്കുകയാണ്. അഞ്ച് ദിവസത്തെ കസ്റ്റഡി മതിയെന്നും വാദിച്ചു. അണുനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വ്യാഴം വൈകിട്ടാണ് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റിയത്. രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ വെള്ളി രാവിലെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. എട്ടിന് ഇവരെ തിരികെ ഹാജരാക്കണം.

റിസോർട്ടിലും 
തെളിവെടുപ്പ്
ഗ്രീഷ്മയുമായി പൊലീസ് ശനിയാഴ്ച തെളിവെടുപ്പ് നടത്തും. കളിയിക്കാവിളയിലെ വീട്ടിലാണ് പ്രധാനമായും പൊലീസ് എത്തുക. ഗ്രീഷ്മയും ഷാരോണും ഒന്നിച്ച് താമസിച്ചതായി പറയുന്ന തൃപ്പരപ്പിലെ റിസോർട്ടിലും പ്രതിയെ എത്തിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/k54NnBM

Comments

Archive

Contact Form

Send