പോരാട്ടത്തിനിറങ്ങണം , രാജ്യത്തിന്റെ ഭാവി യുവാക്കളിൽ : യെച്ചൂരി


ന്യൂഡൽഹി
രാജ്യത്തിന്റെ ഭാവി യുവാക്കളുടെ ചുമലിലാണെന്നും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനായി യുവത പോരാട്ടത്തിനിറങ്ങണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജന്തർമന്തറിൽ ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് എന്താണ് വേണ്ടതെന്നു തീരുമാനിക്കേണ്ടത് യുവതയാണ്. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്നതുവരെ മോദി സർക്കാരിന് ഉറക്കം നഷ്ടപ്പെടുന്ന പ്രക്ഷോഭങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം നൽകണം.

കേന്ദ്രസർക്കാർ അനുദിനം രാജ്യത്തെ കൊള്ളയടിക്കുകയാണ്. 11 ലക്ഷം കോടി രൂപയുടെ കോർപറേറ്റ്വായ്പ എഴുതിത്തള്ളി. അതു തിരികെപ്പിടിച്ച് പൊതുനിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ അടിത്തട്ട് വരെ വികസനം എത്തിക്കണമെന്നും യെച്ചൂരി പറഞ്ഞു. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞ യെച്ചൂരിക്കൊപ്പം സമരവളന്റിയർമാർ ഏറ്റുചൊല്ലി.



Credits National || Deshabhimani ​Online ​News https://ift.tt/srp8X2Q

Comments

Archive

Contact Form

Send