ലഹരിമാഫിയാസംഘത്തിന്റെ പ്രതികാരക്കൊല: തലശേരിയിൽ മൂന്ന് പേർ കസ്റ്റഡിയിൽ

തലശേരി> ലഹരിമാഫിയാ സംഘത്തെ ചോദ്യംചെയ്ത സിപിഐ എം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ ആശുപത്രിയിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്ന കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രധാനപ്രതി ചിറക്കക്കാവ് സ്വദേശിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുന്നു.

സിപിഐ എം അനുഭാവി തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ‘ത്രിവർണ ഹൗസി’ൽ കെ ഖാലിദ് (52), സഹോദരീഭർത്താവും സിപിഐ എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണ ഹൗസിൽ പൂവനാഴി ഷമീർ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമത്തിൽ പരിക്കേറ്റ നെട്ടൂർ ‘സാറാസി’ൽ ഷാനിബി (29)നെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം നടന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/1NBdcqI

Comments

Archive

Contact Form

Send