ഷാരോൺ വധം: ഗ്രീഷ്‌മയുടെ മാതാവും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം> പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഗ്രീഷ്മയുടെ മാതാവ് സിന്ധുവും അമ്മാവൻ നിർമ്മല കുമാരനും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരും ഹർജിയിൽ പറയുന്നത്.

ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയിൽ പറയുന്നു. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്.അന്വേഷണം പൂർത്തിയായിട്ടും കൂടുതൽ തെളിവുകൾ കണ്ടെത്തിയില്ല. ഇനിയും കസ്റ്റഡിയിൽ തുടരുന്നത് ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികൾ ഹൈകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/V14ynYw

Comments

Archive

Contact Form

Send