പി ഗോവിന്ദപ്പിള്ള പുരസ്‌കാരം ഇന്ന്‌ എൻ റാമിന്‌ യെച്ചൂരി സമ്മാനിക്കും

തിരുവനന്തപുരം> മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ സ്മരണാർഥം ദേശീയതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം അദ്ദേഹത്തിന്റെ പത്താം ചരമവാർഷിക ദിനമായ ചൊവ്വാഴ്ച സമർപ്പിക്കും. അയ്യൻകാളി ഹാളിൽ പകൽ മൂന്നിന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുരസ്കാരം ദി ഹിന്ദു മുൻ എഡിറ്റർ എൻ റാമിന് സമർപ്പിക്കും.

‘മാധ്യമം: പുതിയ ഭീഷണികളും അവസരങ്ങളും’ വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ പ്രഭാഷണംനടത്തും. ചടങ്ങിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ധനമന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ സംസാരിക്കും. പകൽ രണ്ടുമുതൽ പുഷ്പവതി ബാൻഡിന്റെ സംഗീതവിരുന്നും ഉണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/gzVXniy

Comments

Archive

Contact Form

Send