മണ്ഡലകാല തീർഥാടനം സമാപിച്ചു ; മകരവിളക്ക്‌ ജനുവരി 14ന്‌



ശബരിമല
ശബരിമലയിൽ തീർഥാടക ലക്ഷങ്ങളെത്തിയ 41 ദിവസത്തെ മണ്ഡലകാല പൂജ സമാപിച്ചു. തങ്കഅങ്കി ചാര്ത്തിയ വിഗ്രഹം കാണാന് ചൊവ്വയും സന്നിധാനത്ത് വൻ ഭക്തജനതിരക്കുണ്ടായി. കണ്ഠര് രാജീവരുടെ മുഖ്യ കാര്മികത്വത്തിലാണ് പൂജ നടന്നത്. ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി. മണ്ഡലപൂജ കഴിഞ്ഞതോടെ ചൊവ്വ രാത്രി എട്ടുമുതല് തീര്ഥാടകരെ പമ്പയില്നിന്ന് കയറ്റിവിട്ടില്ല.

മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. 19ന് രാത്രി വരെയായിരിക്കും തീര്ഥാടകര്ക്ക് പ്രവേശനം. 20ന് നടയടയ്ക്കും. ജനുവരി 14 മുതല് 17 വരെ എല്ലാദിവസവും മാളികപ്പുറത്തെ മണിമണ്ഡപത്തില്നിന്ന് പതിനെട്ടാം പടിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 18ന് ശരംകുത്തിയിലേക്കാകും എഴുന്നള്ളത്ത്. 19ന് രാത്രി മാളികപ്പുറത്ത് ഗുരുതിയും നടക്കും. മണ്ഡലപൂജ ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ, അംഗം അഡ്വ. എസ് എസ് ജീവന്, സ്പെഷ്യല് കമീഷണര് മനോജ്, ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണതേജ, എഡിജിപി എം ആര് അജിത്കുമാര്, എക്സിക്യൂട്ടിവ് ഓഫീസർ എച്ച് കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/D8MQdAT

Comments

Archive

Contact Form

Send