യുപിയിൽ വീണ്ടും മറയില്ലാതെ പൊതുശൗചാലയം ; അടുത്തടുത്ത് സ്ഥാപിച്ചത് 4 ക്ലോസറ്റ്
ലഖ്നൗ
ഉത്തർപ്രദേശിൽ മറയില്ലാതെ പൊതുശൗചാലയം നിർമിച്ച് അധികൃതർ. നാല് ഇന്ത്യൻ ക്ലോസറ്റുകളാണ് ചുമരുകളോ വാതിലുകളോ ഇല്ലാതെ അടുത്തടുത്ത് സ്ഥാപിച്ചത്. ബസ്തി ജില്ലയിൽനിന്ന് 40 കിലോമീറ്റർ അകലെ തെഹ്സിൽ റുദൗലി പ്രദേശത്തെ ധൻസ ഗ്രാമത്തലിലാണ് ഈ വിചിത്ര ശൗചാലയം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ശൗചാലയം തകർത്ത് തടിയൂരാൻ പഞ്ചായത്ത് രാജ് വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തി. അടുത്തിടെ ഒറ്റ ശുചിമുറിയിൽ രണ്ടു ക്ലോസറ്റ് അടുത്തടുത്ത് സ്ഥാപിച്ച് വിവാദമായതും ബസ്തിയിലായിരുന്നു.
Credits National || Deshabhimani Online News https://ift.tt/7FfgXwk
Comments