5ജി വളർച്ചയ്‌ക്ക്‌ 
ഊർജമാകും : മുഖ്യമന്ത്രി


കൊച്ചി
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വലിയ പരിവർത്തനമുണ്ടാക്കാൻ 5ജി സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച ടെലികമ്യൂണിക്കേഷൻ സേവനം നൽകാനുള്ള വഴി മാത്രമല്ല, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, ഐടി അധിഷ്ഠിത വ്യവസായങ്ങൾ, പുതുതലമുറ ബിസിനസ് സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്ക് ഊർജം പകരാൻ 5ജി സേവനത്തിന് സാധിക്കും. കേരളത്തിൽ സേവനം ലഭ്യമാക്കിയ റിലയൻസ് ഗ്രൂപ്പിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിൽ ജിയോ ട്രൂ 5ജി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യമേഖലയിൽ ഉപയോഗിക്കാവുന്ന ജിയോ കമ്യൂണിറ്റി ക്ലിനിക് മെഡിക്കൽ കിറ്റ്, പഠനത്തിന് സഹായകമാകുന്ന എആർവിആർ ജിയോ ഗ്ലാസ് എന്നിവയുടെ സാധ്യതകളും ചടങ്ങിൽ അവതരിപ്പിച്ചു.

കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയായി. എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്ണൻ, ടി ജെ വിനോദ്, അൻവർ സാദത്ത്, കലക്ടർ രേണു രാജ്, റിലയൻസ് ജിയോ കേരള ബിസിനസ് മേധാവി കെ സി നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/yoQjcH7

Comments

Archive

Contact Form

Send