ചരിത്രനേട്ടത്തിൽ മെഡിസെപ്: 6 മാസം; 308 കോടിയുടെ പരിരക്ഷ
തിരുവനന്തപുരം> സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് വഴി ആറുമാസത്തിനുള്ളിൽ ലഭ്യമാക്കിയത് 308 കോടി രൂപയുടെ പരിരക്ഷ. 1,11,027 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 329 സ്വകാര്യ ആശുപത്രിയും മെഡിക്കൽ കോളേജ് ഉൾപ്പെടെ സർക്കാർ മേഖലയിലെ 147 ആശുപത്രിയും പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുണ്ട്. ജൂലൈ ഒന്നുമുതലാണ് ധനവകുപ്പിന്റെ മേൽനോട്ടത്തിൽ പദ്ധതി ആരംഭിച്ചത്.
സർക്കാർ ജീവനക്കാരും പെൻഷൻകാരും ആശ്രിതരും ഉൾപ്പെടെ 30 ലക്ഷം പേരാണ് ഗുണഭോക്താക്കൾ. ദിനംപ്രതി കൂടുതൽ ആശുപത്രികൾ എംപാനൽ ചെയ്യുന്നുണ്ട്. നിരവധി ഗുണഭോക്താക്കൾ ക്യാഷ്ലെസ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നു. 1038 ശസ്ത്രക്രിയയാണ് ഇതുവരെ നടന്നത്. 916 മുട്ട് മാറ്റിവയ്ക്കലും 20 കരൾ മാറ്റിവയ്ക്കലും 18 വൃക്ക മാറ്റിവയ്ക്കലും എട്ട് അസ്ഥി മാറ്റിവയ്ക്കലും.
ജില്ല തിരിച്ചുള്ള ക്ലെയിമുകൾ
കോഴിക്കോട്–- -17,546, എറണാകുളം–-13,636, തിരുവനന്തപുരം–-11,150, മലപ്പുറം–-11,056, കൊല്ലം–-9509, കണ്ണൂർ–-9202, തൃശൂർ–-9151, കോട്ടയം–- - 6961, പത്തനംതിട്ട–- 6230, ആലപ്പുഴ–- 4903, പാലക്കാട്–-- 4326, ഇടുക്കി –- -3662, വയനാട്–--2414, കാസർകോട്–- -947, മംഗലാപുരം–--332, ചെന്നൈ–--1, കോയമ്പത്തൂർ–--1.
കൂടുതൽ ചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രി
തിരുവനന്തപുരം ആർസിസി –--1159, കോട്ടയം ഗവ. മെഡിക്കൽ കോളേജ് –--1126, തിരുവനന്തപുരം- ഗവ. മെഡിക്കൽ കോളേജ് –-866, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് -–-645, പരിയാരം മെഡിക്കൽ കോളേജ്-–-602.
സ്വകാര്യ ആശുപത്രികൾ
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തൃശൂർ–--3757, എൻഎസ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കൊല്ലം- –-3313, എ കെ ജി ഹോസ്പിറ്റൽ കണ്ണൂർ–--2645, എംവിആർ ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്–--2431, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി–--2267.
Credits Kerala || Deshabhimani Online News https://ift.tt/t9YXhTw
Comments