കഴിഞ്ഞ സാമ്പത്തികവർഷം തീരുവ വഴി കേന്ദ്രം പിരിച്ചത്‌ 7 ലക്ഷം കോടി


ന്യൂഡൽഹി
കഴിഞ്ഞ സാമ്പത്തികവർഷം തീരുവ, അധിക തീരുവ ഇനങ്ങളിൽമാത്രം കേന്ദ്രം പിരിച്ചെടുത്തത് 7.06 ലക്ഷം കോടി രൂപ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിലാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2021-–-22ലെ മൊത്തം നികുതി വരുമാനത്തിന്റെ 28.1 ശതമാനമാണ് (7.06 ലക്ഷം കോടി രൂപ)ഈയിനത്തിൽ കേന്ദ്രം കൈയടക്കിയത്. 2010–--11ൽ 49,628 കോടി രൂപ സമാഹരിച്ചിരുന്നു. 2019-–-20ൽ 3.6 ലക്ഷം കോടി രൂപയായി. രണ്ടു വർഷത്തിനിടെ വരുമാനം ഇരട്ടിയായിട്ടും സംസ്ഥാനങ്ങളുമായി ഈ തുക പങ്കിടാൻ കേന്ദ്രം തയ്യാറല്ല.

പതിനഞ്ചാം ധന കമീഷൻ ശുപാർശപ്രകാരം വരുമാനം പങ്കുവയ്ക്കുമോ എന്ന ചോദ്യത്തിന് മുൻ സർക്കാരുകളും തീരുവകൾ ഈടാക്കിയിരുന്നെന്നും സംസ്ഥാനങ്ങളുമായി പങ്കിട്ടിരുന്നില്ലെന്നുമായിരുന്നു മറുപടി.

കേന്ദ്രനികുതികളിൽനിന്ന് സംസ്ഥാനങ്ങൾക്ക് 41 ശതമാനം വിഹിതം നൽകണമെന്ന് ധന കമീഷൻ ശുപാർശ ചെയ്തിരുന്നു. ഇപ്പോൾ 29 മുതൽ 32 ശതമാനംവരെയാണ് നൽകുന്നത്. ആസൂത്രണ കമീഷൻ ഉണ്ടായിരുന്നപ്പോൾ ലഭിച്ചുവന്ന പല സഹായവും നിർത്തലാക്കി. നികുതിയുടെ ഗണ്യമായ ഭാഗം തീരുവകളായതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തികനില കൂടുതൽ പരിതാപകരമായി. തീരുവകൾ വഴി സംസ്ഥാന അധികാരം കേന്ദ്രം കവർന്നെടുക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/rY0QXtO

Comments

Archive

Contact Form

Send