കൊച്ചി മെട്രോയിൽ രാത്രിനിരക്കിളവ് 9 കഴിഞ്ഞുമാത്രം
കൊച്ചി
തിരക്ക് കുറഞ്ഞ സമയത്തെ ടിക്കറ്റ് നിരക്കിളവ് രാത്രി എട്ടുമുതൽ എന്നത് ഒമ്പതുമുതലാക്കി കൊച്ചി മെട്രോ. രാവിലെ ആറുമുതൽ എട്ടുവരെയും രാത്രി എട്ടുമുതൽ 11 വരെയുമാണ് ഇതുവരെ പകുതിനിരക്കിൽ യാത്ര ചെയ്യാമായിരുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് വ്യാഴംമുതൽ രാത്രി യാത്രാനിരക്കിളവ് ഒമ്പതുമുതലാക്കിയത്. രാവിലത്തെ സമയത്തിൽ മാറ്റമില്ല.
രാത്രി എട്ടിനുശേഷം അനുവദിച്ചിരുന്ന 50 ശതമാനം നിരക്കിളവ് കൂടുതൽ യാത്രികരെ മെട്രോയിലേക്ക് ആകർഷിച്ച ആനുകൂല്യമായിരുന്നു. ഇളവുസമയം കുറച്ചത് സ്ഥിരം യാത്രികർപോലും ടിക്കറ്റ് കൗണ്ടറിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. ട്രെയിനിനുള്ളിലെ ഡിസ്പ്ലേയിലൂടെയാണ് വിവരമറിഞ്ഞതെന്ന് സീസൺ ടിക്കറ്റും കൊച്ചി വൺ കാർഡും ഉപയോഗിക്കുന്നവർ പറഞ്ഞു.
കൊച്ചി മെട്രോയുടെ ഫെയ്സ്ബുക് പേജിൽമാത്രമാണ് ഈ വിവരം പരസ്യപ്പെടുത്തിയിരുന്നത്. അതിലും രാത്രിസമയം ദീർഘിപ്പിച്ച വിവരം പ്രത്യേകം പറഞ്ഞിട്ടില്ല. രാവിലെ ആറുമുതൽ എട്ടുവരെയും രാത്രി ഒമ്പതുമുതൽ 11 വരെയും 50 ശതമാനം ഇളവ് ലഭിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.
Credits Kerala || Deshabhimani Online News https://ift.tt/ikcvLYV
Comments