വിമാന യാത്രക്കൂലി വർധന വിനോദസഞ്ചാരത്തെ ബാധിക്കും

കാസർകോട്
വിമാന യാത്രാനിരക്ക് വർധിപ്പിച്ചത് വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് മികച്ച ഗതാഗത സൗകര്യമുണ്ടാകണം. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ കൂടുതൽ സഞ്ചാരികളെത്തും. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് കാലത്തെ പ്രതിസന്ധിക്കുശേഷം കേരളത്തിൽ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായി. ലോകത്ത് കാണേണ്ട 50 സ്ഥലങ്ങളിൽ ഒന്നായി ടൈം മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തു.
ഇത് വിദേശ സഞ്ചാരികളെ ആകർഷിക്കാൻ സഹായകമാകും. ട്രാവൽ ആൻഡ് ലെഷർ മാഗസിൻ, ഇന്ത്യാ ടുഡെ തുടങ്ങിയവയുടെ പുരസ്കാരവും കേരളത്തിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/8TIUodN

Comments

Archive

Contact Form

Send