വിദ്യാഭ്യാസരംഗത്തെ അട്ടിമറി 
ചെറുക്കണം : ജസ്റ്റിസ് ചന്ദ്രു



ഹൈദരാബാദ്
കമ്പിപ്പാരകൊണ്ട് ബാബ്റി മസ്ജിദ് തകർത്തവർ ബുൾഡോസർ ചിഹ്നമാക്കി രാജ്യം ഭരിക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു. ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അർധ ഫാസിസ്റ്റ് വാഴ്ച നടപ്പാക്കിയെങ്കിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ സംഘപരിവാർ നടപ്പാക്കുകയാണ്. ഉസ്മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു– ധീരജ്–അനീസ് ഖാൻ മഞ്ചിൽ (ടാഗോർ ഹാൾ ) എസ്എഫ്ഐ 17–-ാം അഖിലേന്ത്യ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ചന്ദ്രുവും സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ് വീഡിയോ സന്ദേശത്തിലൂടെയും സംയുക്തമായാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

കേരളത്തിലും തമിഴ്നാട്ടിലും തെലങ്കാനയിലും ഗവർണർമാർ നഗ്നമായി ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. സർവകലാശാലകളിൽ അനഭിലഷണീയ ഇടപെടൽ നടത്തുന്നു. വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലാക്കി ഭരണഘടനാ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഞാനും 
എസ്എഫ്ഐ'
തിരുവനന്തപുരത്ത് 1970ൽ നടന്ന പ്രഥമ എസ്എഫ്ഐ സമ്മേളനത്തിൽ തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധിയായിരുന്നു താനെന്ന് ജസ്റ്റിസ് ചന്ദ്രു ഓർമിച്ചു. എസ്എഫ്ഐ പ്രവർത്തനം അഭിഭാഷകൻ, ജഡ്ജി എന്നീ നിലകളിലെ പ്രവർത്തനത്തെ ഏറെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/Oh2jPsR

Comments

Archive

Contact Form

Send